Home rss business malayalam രണ്ട് ആഴ്ചയിൽ 35 കോടി; ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ബോക്സ് ഓഫീസിൽ കുതിക്കുന്നു

രണ്ട് ആഴ്ചയിൽ 35 കോടി; ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ബോക്സ് ഓഫീസിൽ കുതിക്കുന്നു

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മലയാള സിനിമയിൽ ശ്രദ്ധനേടുകയാണ് ഷഹദ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’. വലിയ പ്രീ-റിലീസ് ഹൈപ്പുകളില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയുടെ പിൻബലത്തിൽ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 35 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 22 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. വാരാന്ത്യത്തിലും തിയറ്ററുകളിൽ മികച്ച പ്രതികരണം തുടരുന്നതിനാൽ കളക്ഷൻ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമാ കരിയറിൽ 20 വർഷം പൂർത്തിയാക്കുന്ന പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആശ്രിത നിയമനത്തിലൂടെ പൊലീസ് സേനയിൽ പ്രവേശിക്കുന്ന വനിതാ കോൺസ്റ്റബിളിന്റെ ജീവിതവും പൊലീസ് സ്റ്റേഷനിൽ നടക്കുന്ന അപ്രതീക്ഷിത കൊലപാതകവുമാണ് ചിത്രത്തിന്റെ കഥയുടെ കേന്ദ്രബിന്ദു. മേക്കിങ്ങിനും താരങ്ങളുടെ പ്രകടനങ്ങൾക്കും ലഭിക്കുന്ന പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മുന്നേറ്റത്തിന് പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ.