Home rss national malayalam പുതിയ വാർത്ത കെ എസ് ആര്‍ ടി സിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എം എല്‍ എ ഫണ്ടിലെ...

കെ എസ് ആര്‍ ടി സിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എം എല്‍ എ ഫണ്ടിലെ തുക വിനിയോഗിക്കാം; പ്രത്യേകാനുമതിയുമായി സര്‍ക്കാര്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എം എല്‍ എമാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിക്കാം. ഇതിനായി സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കി. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് പരമാവധി മൂന്ന് ബസുകള്‍ വരെ വാങ്ങാനാണ് അനുമതി.

എം എല്‍ എ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ ആദ്യ ഘട്ടത്തില്‍ അതത് മണ്ഡലങ്ങളിലെ യാത്രാസൗകര്യത്തിനായിരിക്കും ഉപയോഗിക്കുക. പിന്നീട് കോര്‍പറേഷന്റെ ആവശ്യപ്രകാരം ബസുകള്‍ റൂട്ട് മാറ്റി ഓടിക്കാനുള്ള അധികാരവും കെ എസ് ആര്‍ ടി സിക്ക് നല്‍കിയിട്ടുണ്ട്. വാങ്ങേണ്ട ബസുകളുടെ ഇരിപ്പിട ശേഷി, മോഡല്‍, ഇന്ധനം എന്നിവ സി എം ഡിയുമായി ആലോചിച്ച ശേഷം കെ എസ് ആര്‍ ടി സി തീരുമാനിക്കും. ബസുകളുടെ ജീവനക്കാര്‍, ഇന്ധനം, പരിപാലനം തുടങ്ങിയവ കെ എസ് ആര്‍ ടി സി തന്നെ വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വാങ്ങുന്ന ബസിന്റെ നികുതിയും രജിസ്ട്രേഷനും ഉള്‍പ്പെടെയുള്ള പൂര്‍ണ ചെലവ് വിവരങ്ങള്‍ സെപ്തംബര്‍ 30ന് മുമ്പായി എം എല്‍ എമാര്‍ക്ക് കെ എസ് ആര്‍ ടി സി നല്‍കണമെന്ന് അനുമതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ജനപ്രതിനിധികളുടെ നിര്‍ദേശം ഒക്ടോബര്‍ 15ന് മുമ്പായി അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ എം എല്‍ എമാര്‍ക്ക് അനുവദിക്കുന്ന തുകയില്‍ നിന്നുമായിരിക്കും ബസ് വാങ്ങാനുള്ള ഫണ്ട് നല്‍കേണ്ടത്.

Content Highlights: The Kerala government has issued an order granting permission to utilize MLA constituency asset development funds for buying new KSRTC buses. Each assembly constituency can acquire up to three buses to cater to local passenger needs and resolve route shortages. KSRTC will finalize specifications with legislators and submit detailed cost estimates by September 30.