Home rss national malayalam പുതിയ വാർത്ത പത്ത് -ബി

പത്ത് -ബി

4
0

Source :- SIRAJLIVE NEWS

“പത്ത് ബി’യുടെ
ലാസ്റ്റ് ബെഞ്ചിൽ
അവൻ അലമ്പ് കാണിച്ച്,
ഒച്ചവെച്ചടയാളപ്പെടുത്തി
മായ്ച്ചു കളയാൻ മറന്നുപോയ
വികൃതിയുടെ കറകളിലേക്ക്
കണ്ണയക്കാൻ വയ്യെനിക്ക്.

അർഥം തെറ്റിയ വാക്കുകളുടെ
ബഹളത്താൽ
തനിയെ കൈയടക്കി
വാണവനാണവൻ.

ക്ലാസ്സ്മുറിയിൽനിന്നും
പുറത്താക്കപ്പെട്ട നിൽപ്പും
അധ്യാപകരുടെ
കോപാഗ്നികളും
വില്ലുപോലെ വളച്ചെടുത്ത്
അലങ്കാരമാക്കിയവൻ.

നെഞ്ചിൽ
കൊടിപോലെ പാറിക്കളിച്ചു
വികൃതിഭ്രാന്തിന്റെ
അഹങ്കാരം!

അടുത്തവർഷം
അവനിവിടം വിട്ടാൽ
പത്ത് ബി
ആ വലിയ മൗനത്തെ
എങ്ങനെ നേരിടും?

Content Highlights:
This emotive Malayalam poem beautifully reflects on the nostalgic memories of school life and classroom mischief in tenth grade. It depicts the unique presence of a troublesome student whose eventual departure leaves an overwhelming silence. The narrative deeply touches upon student bonds and emotional school days.