Home rss national malayalam പുതിയ വാർത്ത മസാല ദോശയില്‍ ചത്ത എലി; ഹോട്ടലിനെതിരെ പരാതി

മസാല ദോശയില്‍ ചത്ത എലി; ഹോട്ടലിനെതിരെ പരാതി

3
0

Source :- SIRAJLIVE NEWS

മുംബൈ |  മുംബൈയിലെ ഹോട്ടലില്‍  മസാല ദോശക്കുള്ളില്‍ ചത്ത എലിയെ കണ്ടെത്തിയതായി പരാതി. ബോറിവലി വെസ്റ്റ് സ്റ്റേഷനു സമീപമുള്ള എല്‍ ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവം.

ഭക്ഷണം കഴിക്കുന്നതിനിടെ പരാതിക്കാരന്റെ സഹോദരന്റെ പ്ലേറ്റിലെ ദോശയിലാണ് ചത്ത എലിയെ കണ്ടത്. ദോശ കുറച്ചു കഴിച്ചശേഷമാണ് എലിയെ കണ്ടതെന്ന് പരാതിയില്‍ പറയുന്നു.  തുടര്‍ന്ന് ബോറിവലി പോലീസില്‍ പരാതി നല്‍കിയ ഇവര്‍ ഹോട്ടലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ കര്‍ശനമായി നടക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്. നഗരത്തിലെ പല പ്രമുഖ കഫേകളിലും ഹോട്ടലുകളിലും അടുത്തിടെ ശുചിത്വക്കുറവ് കണ്ടെത്തി പൂട്ടിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങള്‍ തുടരുമ്പോഴും ഹോട്ടലുകള്‍ വരുത്തുന്ന ഗുരുതരമായ അശ്രദ്ധ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. സംഭവത്തില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Content Highlights: A customer found a dead rat inside a  Masala Dosa at Radhakrishna Hotel in Borivali, Mumbai. A complaint was filed with the Borivali Police seeking legal action against the hotel. The incident comes amid strict Food and Drug Administration inspections across restaurants in Maharashtra.