Home rss national malayalam പുതിയ വാർത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം; യു എ ഇയിലെ അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് പുതിയ...

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം; യു എ ഇയിലെ അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് പുതിയ ഉടമകള്‍

5
0

Source :- SIRAJLIVE NEWS

കൊച്ചി | കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ  ഉടമസ്ഥാവകാശത്തില്‍ നിര്‍ണായക മാറ്റം. യു എ ഇയിലെ  അല്‍ ഫുര്‍സാന്‍ ഗ്രൂപ്പാണ് ക്ലബ്ബിന്റെ പുതിയ ഉടമകള്‍. ഷാര്‍ജയിലെ അല്‍ ഖാസിമി രാജകുടുംബവുമായി ബന്ധമുള്ളതാണ് അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ്.

നിയമപരമായ ചില പ്രശ്നങ്ങള്‍ കാരണമാണ് ഏറ്റെടുക്കല്‍ നടപടികള്‍ വൈകിയതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ വ്യക്തമാക്കി. ഉടമസ്ഥാവകാശം കൈമാറുന്ന നടപടികള്‍ 2026-27 സീസണ്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമെന്നും എട്ട് മാസത്തിനുള്ളില്‍ ക്ലബ്ബിനെ അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവിലെ ഉടമസ്ഥരായ മാഗ്‌നം സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിനായി അന്തിമ കരാറില്‍ ഒപ്പുവെച്ചു.

അതേസമയം ക്ലബ്ബിന്റെ ഈ സീസണിലെ വാണിജ്യ, പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല കേരളം ആസ്ഥാനമായുള്ള ‘ഓഫിയോ സ്പോര്‍ട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ’ ഏല്‍പ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  സി ഇ ഒ അഭിക് ചാറ്റര്‍ജി അറിയിച്ചു.

ആരാധകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വിദേശ താരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി. അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിന്റെ കരാറില്‍ തുടരുമെന്നും വരും ദിവസങ്ങളില്‍ തന്നെ സമ്പൂര്‍ണ്ണ ടീമിനെ പ്രഖ്യാപിക്കുമെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.