Home rss national malayalam പുതിയ വാർത്ത ജാമിഅതുൽ ഹിന്ദ് സെനറ്റ് സമാപിച്ചു; 17 ഇന സമഗ്ര പദ്ധതികൾക്ക് അംഗീകാരം

ജാമിഅതുൽ ഹിന്ദ് സെനറ്റ് സമാപിച്ചു; 17 ഇന സമഗ്ര പദ്ധതികൾക്ക് അംഗീകാരം

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയെ ആഗോള ഇസ്്ലാമിക യൂനിവേഴ്‌സിറ്റിയായി ഉയർത്തുമെന്ന് വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പറഞ്ഞു. ജാമിഅതുൽ ഹിന്ദ് സെനറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത സെന്റിനറി സമ്മേളനത്തിന്റെ ഏറ്റവും മികച്ച പദ്ധതികളിലൊന്നായി ജാമിഅയുടെ സമഗ്ര വികസനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അക്കാദമികവും ഭരണപരവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തയ്യാറാക്കിയ 17 ഇന സമഗ്ര വികസന പദ്ധതികൾക്ക് ജാമിഅതുൽ ഹിന്ദ് സെനറ്റ് യോഗം അംഗീകാരം നൽകി.

പദ്ധതി നടത്തിപ്പിനും ഏകോപനത്തിനുമായി പ്രത്യേക ആക്്ഷൻ കൗൺസിലിന് രൂപംനൽകും. വിദ്യാഭ്യാസ മേഖലയിലെ സമകാലിക മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി സമസ്ത, കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് കർമപദ്ധതികൾ നടപ്പാക്കും.
അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സുരക്ഷിതമായ “ജാമിഅ അക്കാദമിക് ഡിജിറ്റൽ ഐ ഡി’, പഠനനിലവാരം ഉയർത്താൻ ക്യാമ്പസ് ഓഫ് എക്‌സലൻസ്, പരമ്പരാഗത പരീക്ഷകൾക്ക് പകരം വിദ്യാർഥികളുടെ യഥാർഥ അറിവും നൈപുണ്യവും അളക്കുന്ന “ഔട്ട്കം ബേസ്ഡ് അസസ്‌മെന്റ്’, ഓരോ വിഷയത്തിനും പ്രത്യേകം അക്കാദമിക് കമ്മിറ്റികൾ എന്നിവയും ഏർപ്പെടുത്തും. കൂടാതെ, ഹാഫിളുകൾക്കായി “കുല്ലിയത്തുൽ ഖുർആനി വ തഫ്‌സീർ’ സിലബസും ഹാദി മാതൃകയിൽ പെൺകുട്ടികൾക്കായുള്ള പുതിയ കോഴ്സുകളും അടുത്ത വർഷം ആരംഭിക്കും.

ബിരുദധാരികൾക്ക് ഒരു മാസത്തെ പ്രത്യേക “ഫിനിഷിംഗ് കോഴ്‌സ്’, അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വാർഷിക ‘എക്‌സലൻസ് അവാർഡ്’, ഫെലോഷിപ്പുകൾ എന്നിവക്കും സെനറ്റ് അംഗീകാരം നൽകി. കൂടാതെ, ഹാദി അലുംനി അസ്സോസിയേഷനും രൂപവത്കരിക്കും.
ജാമിഅ രജിസ്ട്രാർ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുർറഹ്്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, റഹ്്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, പല്ലാർ ഹസൻ ബാഖവി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി സൈതലവി ചെങ്ങര, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുൽ ഹകീം സഅദി, അബ്ദുൽ ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, യൂസുഫ് മിസ്ബാഹി സംബന്ധിച്ചു.

Content Highlights: The Jamia thul Hind Senate approved a 17 point comprehensive development plan to elevate the institution to a global Islamic university. Vice Chancellor Kanthapuram A P Aboobacker Musliyar announced the initiatives at the meeting. The projects include a digital ID system and new academic courses.