Home rss national malayalam പുതിയ വാർത്ത അബൂദബി-ദുബൈ-ഫുജൈറ റെയില്‍ യാത്രാസര്‍വീസ് ഇന്ന് ആരംഭിക്കും; ടിക്കറ്റ് നിരക്ക് 39 ദിര്‍ഹം മുതല്‍

അബൂദബി-ദുബൈ-ഫുജൈറ റെയില്‍ യാത്രാസര്‍വീസ് ഇന്ന് ആരംഭിക്കും; ടിക്കറ്റ് നിരക്ക് 39 ദിര്‍ഹം മുതല്‍

3
0

Source :- SIRAJLIVE NEWS

ദുബൈ | യു എ ഇയുടെ ദേശീയ റെയില്‍ യാത്രാസേവനത്തില്‍ പുത്തന്‍ ചരിത്രം കുറിച്ച് അബൂദബി, ദുബൈ, ഫുജൈറ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഇത്തിഹാദ് റെയില്‍ യാത്രാ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. സര്‍വീസുകള്‍ക്ക് മുന്നോടിയായി ദുബൈയിലെ ഇത്തിഹാദ് റെയില്‍ സ്റ്റേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് ഇത്തിഹാദ് റെയില്‍ ട്രെയിനില്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. യാത്രക്കിടെ ദേശീയ റെയില്‍ ശൃംഖലയുടെ പ്രവര്‍ത്തനരീതി, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, ഭാവി വികസന പദ്ധതികള്‍ എന്നിവ പ്രസിഡന്റ് വിലയിരുത്തി.

ദുബൈയിലെ പുതിയ റെയില്‍വേ സ്റ്റേഷന്‍ ദേശീയ റെയില്‍ ശൃംഖലയെയും ദുബൈയിലെ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി മാറും. സ്റ്റേഷനില്‍ നിന്ന് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിലേക്ക് പ്രത്യേക നടപ്പാലം ഒരുക്കിയിട്ടുണ്ട്. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നോല്‍ സംവിധാനവുമായി സംയോജിപ്പിച്ചതിനാല്‍ ഒറ്റ ക്യു ആര്‍ കോഡ് ഉപയോഗിച്ച് റെയില്‍, മെട്രോ, ട്രാം, ബസ് യാത്രകള്‍ സുഗമമായി ഏകോപിപ്പിക്കാന്‍ സാധിക്കും.

അബൂദബി-ദുബൈ റൂട്ടിലും ഫുജൈറയിലേക്കും കംഫര്‍ട്ട് ക്ലാസ് ടിക്കറ്റുകള്‍ക്ക് 39 ദിര്‍ഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ഉയര്‍ന്ന വിഭാഗമായ പ്രീമിയം ക്ലാസ് ടിക്കറ്റിന് 109 ദിര്‍ഹം മുതലാണ് നിരക്ക്. സര്‍വീസുകള്‍ക്കായുള്ള ടിക്കറ്റുകള്‍ ഇത്തിഹാദ് റെയില്‍ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും സ്റ്റേഷനുകളിലെ മെഷീനുകളിലൂടെയും ലഭ്യമാണ്.

ഏകദിന നോല്‍ പാസ് സൗകര്യം
ഇത്തിഹാദ് റെയില്‍ വഴി ദുബൈയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ദുബൈയിലെ മെട്രോ, ട്രാം, ബസ് എന്നിവയില്‍ സുഗമമായി തുടര്‍യാത്ര നടത്തുന്നതിനായി ഏകദിന നോല്‍ പാസ് ലഭ്യമാക്കും. റെയില്‍ ടിക്കറ്റിനൊപ്പം തന്നെ യാത്രക്കാര്‍ക്ക് ഈ പാസ് സ്വന്തമാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സാധാരണ വിഭാഗത്തിലെ ഏകദിന പാസിന് 22 ദിര്‍ഹവും ഗോള്‍ഡ് ക്ലാസ് വിഭാഗത്തിന് 42 ദിര്‍ഹവുമാണ് നിരക്ക്. ഒരൊറ്റ ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഇത്തിഹാദ് റെയില്‍ യാത്രയും ദുബൈയിലെ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

Content Highlights: The highly anticipated Etihad Rail passenger service connecting Abu Dhabi, Dubai, and Fujairah launches today. Fares for the new national passenger network start at 39 AED for comfort class travel. This service marks a major milestone in expanding public transportation infrastructure across the UAE.