Source :- SIRAJLIVE NEWS
കണ്ണൂര്‍|മട്ടന്നൂരില്‍ എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇര്‍ഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ ഡോ. സിദ്ധാര്‍ത്ഥ് എന്നിവരെ ആണ് എക്‌സൈസ് പിടികൂടിയത്. ഒരാള്‍ ബെംഗളുരുവിലെ പിജി മെഡിക്കല്‍ വിദ്യാര്‍ഥിയും മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടറുമാണ്.
ഇവര്‍ എംഡിഎംഎ സൂക്ഷിക്കാനുപയോഗിച്ച ഥാറും പിടികൂടിയിട്ടുണ്ട്. മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിന്റെ റൂമിലും ഥാര്‍ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ പിടിയിലായത്.
എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരില്‍ നിന്നാണെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇവരെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കും.
Content Highlights:
Two young doctors were arrested in Mattannur with 2.809 grams of MDMA seized from a hotel room and a Thar vehicle. The Excise team conducted the raid based on intelligence inputs. The suspects confessed that the drugs were sourced from Bengaluru for local consumption.




