Home rss national malayalam പുതിയ വാർത്ത പിണറായിക്കെതിരായ അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനും സി പി എം ശ്രമം: മുഖ്യമന്ത്രി

പിണറായിക്കെതിരായ അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനും സി പി എം ശ്രമം: മുഖ്യമന്ത്രി

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | പിണറായി വിജയനെതിരായ അന്വേഷണം അതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനും കേരളത്തിലൊട്ടാകെ ക്രിമിനല്‍ സംഘങ്ങളെ ഇറക്കിവിട്ടിരിക്കുകയാണ് സി പി എമ്മെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പത്തനംതിട്ട ഡി സി സിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍ തടഞ്ഞ് കേമന്മാരാകാന്‍ ആരേയും അനുവദിക്കില്ല. സി പി എം ക്രിമിനല്‍, ഗുണ്ടാ സംഘങ്ങളെ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജനവാസ പ്രദേശങ്ങളായ പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ അന്തിമ വിജ്ഞാപനത്തില്‍ ഒഴിവാക്കുവാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Content Highlights:
UDF leaders alleged that the CPM is actively trying to sabotage the investigation against Chief Minister Pinarayi Vijayan. Opposition leaders claimed this move aims to divert public attention from key corruption allegations. They demanded a transparent inquiry into the matter without interference.