Home rss national malayalam പുതിയ വാർത്ത തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര: ‘വെട്രി പയണം’ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര: ‘വെട്രി പയണം’ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

5
0

Source :- SIRAJLIVE NEWS

ചെന്നൈ|തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴക വെട്രി കഴകത്തിന്റെ പേരുമായി ചേര്‍ത്തുവെച്ച് ‘വെട്രി പയണം’ എന്ന് പുനര്‍നാമകരണം ചെയ്ത പദ്ധതിയുടെ സംസ്ഥാനതല വിപുലീകരണം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സാധാരണ ഓര്‍ഡിനറി ബസുകളില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്ന സൗജന്യ യാത്രാ ആനുകൂല്യം എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ് ബസുകളിലേക്കും സര്‍ക്കാര്‍ വ്യാപിപ്പിച്ചു.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍, മലയോര മേഖലകള്‍ എന്നിവയുള്‍പ്പെടെ തമിഴ്നാട്ടിലുടനീളം സര്‍വീസ് നടത്തുന്ന 12,692 സര്‍ക്കാര്‍ ബസുകളിലാണ് പുതിയ ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി യാത്ര ചെയ്യാനാവുക. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഗുണഭോക്താക്കള്‍ക്ക് യാതൊരു വരുമാന പരിധിയും നിശ്ചയിച്ചിട്ടില്ല. കൂടാതെ ഒരു ദിവസം നടത്താവുന്ന യാത്രകളുടെ എണ്ണത്തിലും നിയന്ത്രണമില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

പദ്ധതി വിപുലീകരിച്ചതോടെ സംസ്ഥാനത്ത് പ്രതിദിനം 84 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ദിവസേന 16 ലക്ഷത്തിലധികം ഒറ്റത്തവണ യാത്രകള്‍ക്ക് ഇത് വഴിയൊരുക്കും.

Content Highlights: Tamil Nadu Chief Minister Joseph Vijay launched the expanded free bus travel scheme renamed Vetri Payanam in Chennai. The benefit now covers express, deluxe, and limited-stop services across 12,692 government buses for women and transgenders, benefiting over 84 lakh daily commuters.