Home rss business malayalam യുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷം; അടൂർ പ്രകാശിനെ തള്ളിയും പിന്തുണച്ചും നേതാക്കൾയുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷം

യുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷം; അടൂർ പ്രകാശിനെ തള്ളിയും പിന്തുണച്ചും നേതാക്കൾയുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷം

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിന് പിന്നാലെ കോൺഗ്രസിൽ ഉൾപ്പോര് ശക്തമാകുന്നു. മുതിർന്ന നേതാവായ അടൂർ പ്രകാശിന്റെ നിലപാടിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രംഗത്തെത്തി.

യുഡിഎഫ് നേതൃത്വം അറിയാതെയാണ് എം.എം. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു അടൂർ പ്രകാശിന്റെ തുറന്നുപറച്ചിൽ. യുഡിഎഫ് യോഗം വിളിക്കുന്നതിനായി മുഖ്യമന്ത്രി ഇതുവരെ സമയം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിൽ മുൻ യുഡിഎഫ് കൺവീനർ എം.എം. ഹസൻ അതൃപ്തി രേഖപ്പെടുത്തി. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പാർട്ടി വേദിയിൽ മാത്രമാണ് താൻ പറയുന്നതെന്നും അതിനപ്പുറം പ്രതികരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഹസന്റെ നിലപാട്.

അതേസമയം, അടൂർ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തർ രംഗത്തെത്തി. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും ജെബി മേത്തർ പറഞ്ഞു. സർക്കാരിനോടുള്ള അതൃപ്തി പരസ്യമാക്കിയ മഹിളാ കോൺഗ്രസിനൊപ്പവും അടൂർ പ്രകാശിന് പിന്തുണ ലഭിച്ചിരുന്നു.

പരാതികളുണ്ടെങ്കിൽ പാർട്ടി വേദികളിൽ ഉന്നയിക്കണമെന്നാണ് മന്ത്രി എ.പി. അനിൽകുമാർ പ്രതികരിച്ചത്. പൊതുവായി ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ പ്രകാശിന്റെ നിലപാടുകൾക്ക് പരോക്ഷ പിന്തുണ നൽകുന്ന തരത്തിൽ പ്രതികരിച്ചു. എല്ലാവർക്കും പരിഗണന ലഭിക്കണമെന്നും പരസ്പര ചർച്ചകളിലൂടെ സമാധാനത്തോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. മുരളീധരനും അടൂർ പ്രകാശിന്റെ നിലപാടിനെ തള്ളുന്ന പ്രതികരണമാണ് നടത്തിയത്.