Home rss business malayalam റെയിൽവേയിൽ ടിക്കറ്റ് പരിശോധന കർശനമാകുന്നു; ഒക്ടോബർ മുഴുവൻ പ്രത്യേക പരിശോധനാ ഡ്രൈവ്

റെയിൽവേയിൽ ടിക്കറ്റ് പരിശോധന കർശനമാകുന്നു; ഒക്ടോബർ മുഴുവൻ പ്രത്യേക പരിശോധനാ ഡ്രൈവ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനിടെ വരുമാനച്ചോർച്ച തടയാൻ റെയിൽവേയിൽ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡും ഒക്ടോബർ മാസം മുഴുവൻ നീളുന്ന പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ് ആരംഭിച്ചു.

ഇളവുകൾ ഉപയോഗിച്ചും പ്രത്യേക റിസർവേഷൻ ക്വാട്ടകളിലും ഗ്രൂപ്പുകളായും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പരിശോധനയിൽ പ്രധാനമായും കേന്ദ്രീകരിക്കുക. ഇത്തരം ടിക്കറ്റുകൾ കൂടുതൽ ജാഗ്രതയോടെ പരിശോധിക്കണമെന്ന് ഫീൽഡ് തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഗ്രൂപ്പായി ബുക്ക് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ കുറഞ്ഞത് ഒരാൾ നിർബന്ധമായും സാധുവായ യഥാർത്ഥ തിരിച്ചറിയൽ രേഖ കൈവശം കരുതണം. തിരിച്ചറിയൽ രേഖ ഹാജരാക്കാൻ കഴിയാത്ത പക്ഷം ടിക്കറ്റിലെ മുഴുവൻ യാത്രക്കാരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കി പിഴ ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചു.

റെയിൽവേ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ചിട്ടുള്ള ഡിജിറ്റൽ പാസുകൾ ഉപയോഗിച്ചുള്ള യാത്രകളിലും നിയമങ്ങൾ കർശനമായി പാലിക്കണം. യാത്രയ്ക്കുള്ള അർഹത തെളിയിക്കുന്ന ഒറിജിനൽ രേഖകൾ പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകളുടെ ആധികാരികതയും പരിശോധനയ്ക്കിടെ ടി.ടി.ഇ.മാർ ഉപയോഗിക്കുന്ന ആപ്പുകൾ വഴി പരിശോധിക്കും. പ്രത്യേക പരിശോധനാ ഡ്രൈവിനിടെ കണ്ടെത്തുന്ന കേസുകളുടെ വിവരങ്ങൾ ദിവസേന ഗൂഗിൾ ഷീറ്റിൽ കൃത്യമായി രേഖപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ മാസത്തെ പരിശോധന പൂർത്തിയാക്കിയ ശേഷം പത്ത് ദിവസത്തിനകം വിശദമായ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.