Home rss national malayalam പുതിയ വാർത്ത അഹ്ദലിയ്യ പ്രാർഥന സംഗമം ഇന്ന് മർകസിൽ

അഹ്ദലിയ്യ പ്രാർഥന സംഗമം ഇന്ന് മർകസിൽ

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്| മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രാർഥന സമ്മേളനം ഇന്ന് നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന സംഗമം വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മർകസ് വൈസ് പ്രസിഡന്റ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും. മഹ്‌ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, പിസി അബ്ദുല്ല ഫൈസി തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സാദത്തുക്കളും ജാമിഅ മർകസ് മുദരിസുമാരും പ്രാർഥന സംഗമത്തിന് നേതൃത്വം നൽകും.

Content Highlights:
The monthly Ahdaliyya spiritual prayer gathering at Jamia Markaz will take place today evening with thousands of attendees. Markaz Director General C Mohammed Faisi will inaugurate the event presided over by VPM Faisi Vilyapalli. Samastha General Secretary Kanthapuram AP Aboobacker Musliyar will deliver the blessing speech and lead the prayers.