Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി| അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. നിലവില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരവും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് നിലവിലെ ശിക്ഷ.
2018 ഫെബ്രുവരി 22-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവിനെ ഒരു സംഘം ആളുകള്‍ പിടികൂടി ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മധു പിന്നീട് മരണപ്പെടുകയായിരുന്നു.
Content Highlights:
The Kerala government has approached the Supreme Court seeking enhanced punishment and murder charges against the accused in the Attappady Madhu lynch-killing case. The accused are currently serving life imprisonment under SC ST Act and culpable homicide. The incident occurred on February 22 2018.




