Source :- SIRAJLIVE NEWS
ദുബൈ | ദുബൈയിലെ ഭവന വികസന മേഖലയിലെ പദ്ധതികളില്‍ സഹകരണം ശക്തമാക്കുന്നതിനും നിക്ഷേപ സാധ്യതകള്‍ വിപുലമാക്കുന്നതിന്റെയും ഭാഗമായി മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റും (MBRHE) ലുലുവും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസ്സന്‍ അല്‍ ഷെഹ്ഹി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ഹൗസിങ് സെക്ടര്‍ അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നൂറ മുഹമ്മദ് അല്‍ റെമൈതി, ലുലു ഗ്ലോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ എം എ സലിം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും, മികച്ച റീട്ടെയ്ല്‍ പദ്ധതികള്‍ ലുലു യാഥാര്‍ഥ്യമാക്കുമെന്നും ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് നടപ്പാക്കുന്ന സ്വദേശികള്‍ക്കായുള്ള ദേശീയ ഹൗസിങ് പദ്ധതിയുടെ ഭാഗമായി വിപുലമായ റീട്ടെയ്ല്‍ സ്റ്റോറുകള്‍ ലുലു യാഥാര്‍ഥ്യമാക്കും. മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ വിവിധ പദ്ധതികളില്‍ ഇരുസ്ഥാപനങ്ങളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
യു എ ഇ പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ദുബൈയുടെ തുടര്‍ച്ചയായ വികസനത്തിന് പിന്തുണ നല്‍കുന്നതിനും പങ്കാളിത്തം സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതല്‍ വിപുലമാക്കി വികസന പദ്ധതികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ധാരണ.
Content Highlights:
Lulu Group has officially signed a Memorandum of Understanding with the Mohammed Bin Rashid Housing Establishment. The strategic agreement aims to strengthen cooperation and enhance retail services for residents in residential developments. This partnership marks a significant initiative in supporting community infrastructure across Dubai.




