Home rss national malayalam പുതിയ വാർത്ത സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’ ഉള്‍പ്പെടെ ദേശീയ സാഹിത്യോത്സവില്‍ ജാമിഅ മദീനതുന്നൂറിന് മികച്ച നേട്ടം

സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’ ഉള്‍പ്പെടെ ദേശീയ സാഹിത്യോത്സവില്‍ ജാമിഅ മദീനതുന്നൂറിന് മികച്ച നേട്ടം

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്  | ചെന്നൈയില്‍ നടന്ന എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവില്‍ മികച്ച നേട്ടവുമായി ജാമിഅ മദീനതുന്നൂറിന്റെ വിവിധ സംസ്ഥാനങ്ങളിലെ കാമ്പസുകള്‍ ഈ വര്‍ഷവും ശ്രദ്ധേയരായി . വ്യത്യസ്ഥ മത്സര ഇനങ്ങളിലായി 14 ഒന്നാം സ്ഥാനങ്ങളും 16 രണ്ടാം സ്ഥാനങ്ങളും 12 മൂന്നാം സ്ഥാനങ്ങളും ഉള്‍പ്പെടെ 42 മത്സരങ്ങളിലാണ് ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. കൂടാതെ ദേശീയ സാഹിത്യോത്സവിലെ മികച്ച പ്രതിഭക്കുള്ള ‘സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’ പുരസ്‌കാരം മധ്യപ്രദേശില്‍ നിന്നുള്ള ഇന്‍ഡോര്‍ തൈബ കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് റസയാണ് സ്വന്തമാക്കിയത്. ഉര്‍ദു ഡിബേറ്റ് , ഉര്‍ദു റീഡിങ്ങ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഉര്‍ദു പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് മുഹമ്മദ് റസാ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മദീനതുന്നൂര്‍ കേരളയിലെ മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍, ദലാഇലുല്‍ ഖൈറാത്ത് കക്കിടിപ്പുറത്തിന് പുറമെ തൈബ ഗാര്‍ഡന്‍ വെസ്റ്റ് ബംഗാള്‍, മര്‍കസ് ഇമാം റബ്ബാനി പഞ്ചാബ്, തൈബ കോളജ് ഇന്‍ഡോര്‍, മര്‍കസ് മദീനതുന്നൂര്‍ ഡല്‍ഹി, മര്‍കിന്‍സ് ബംഗളൂരു, തൈബ ഗാര്‍ഡന്‍ ചെന്നൈ, തഹ്രിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്ധ്രാപ്രദേശ്, സയ്യിദ ഹമീദ കോളേജ് കീളക്കര,അല്‍ മദീനതുല്‍ മുനവ്വറ മംഗളൂരു, സൈല്‍ പൂനെ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ മദീനതുന്നൂര്‍ ക്യാമ്പസുകളില്‍ നിന്നുള്ള പ്രതിഭകളാണ് ദേശീയ സാഹിത്യോത്സവില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മികച്ച വിജയം നേടിയത്.

ജാമിഅ മദീനതുന്നൂറിന്റെ അക്കാദമികവും സര്‍ഗാത്മകവുമായ പരിശീലന മികവിന്റെ പ്രതിഫലനമായി ദേശീയ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും ഗവേണിംഗ് ബോഡിയും അഭിനന്ദിച്ചു.

Content Highlights: Jamia Madeenathunnoor students achieved top honors at the SSF National Sahityotsav held in Chennai. The institution won 42 prizes across various categories including 14 first positions. Indore Thaiba College student Muhammed Raza won the prestigious Star of the Fest award.