Home rss national malayalam പുതിയ വാർത്ത കെഎഫ്‌സി വായ്പ തട്ടിപ്പ്; വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നല്‍കിയ ഹരജി തള്ളി...

കെഎഫ്‌സി വായ്പ തട്ടിപ്പ്; വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നല്‍കിയ ഹരജി തള്ളി ഹൈക്കോടതി

3
0

Source :- SIRAJLIVE NEWS

കൊച്ചി| കെഎഫ്‌സി വായ്പാ തട്ടിപ്പിലെ വിജിലന്‍സ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഹരജി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് പിവി അന്‍വറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്.

വായ്പ ക്രമക്കേടില്‍ 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ വിജിലന്‍സ് കേസിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആര്‍ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. അന്‍വറിനെതിരായ തെളിവുകളും ഹാജരാക്കി.

ഇതോടെ ഹരജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ അറിയിക്കുകയും ഹൈക്കോടതി ഹരജി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലും സമാന ആവശ്യവുമായി പിവി അന്‍വര്‍ എത്തിയെങ്കിലും കേസ് ഹൈക്കോടതി തള്ളിയിരുന്നു.

കെഎഫ്‌സി തട്ടിപ്പില്‍ കഴിഞ്ഞ 2025 ജൂലൈ 29നാണ് അന്‍വര്‍ അടക്കമുള്ളവര്‍ക്കെതിരെ തിരുവനന്തപുരത്തെ വിജിലന്‍സ് കേസെടുത്തത്. കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജര്‍ അബ്ദുല്‍മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹമ്മദ് പി, പി വി അന്‍വര്‍, അന്‍വറിന്റെ ഡ്രൈവറും മാലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Content Highlights:
The Kerala High Court rejected former MLA PV Anwar plea to dismiss the Vigilance case in the 22.3 crore KFC loan fraud. Enforcement Directorate is also investigating the scam involving KFC officials. Following evidence presented by the complainant, Anwar lawyer withdrew the petition.