Home rss business malayalam ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക്; പാരിസിൽ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക്; പാരിസിൽ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം മൂന്നാം ആഴ്ചയിലേക്ക് കടന്നിട്ടും അവസാനമില്ലാതെ തുടരുന്നു. അധ്യാപകക്ഷാമം, തകർച്ചാഭീഷണി നേരിടുന്ന സ്കൂൾ കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. വിദ്യാർഥികളുടെ രോഷം ശക്തമായതിനെ തുടർന്ന് സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചെങ്കിലും വ്യക്തമായ ഉറപ്പുകൾ ലഭിക്കാത്തത് പ്രക്ഷോഭം കൂടുതൽ ശക്തമാകാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ.

പ്രതിഷേധം രൂക്ഷമായതോടെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒക്ടോബർ എട്ടിന് മാത്രം രാജ്യത്തെ 224 ഹൈസ്കൂളുകൾ സമരത്തെ തുടർന്ന് അടഞ്ഞുകിടന്നതായാണ് റിപ്പോർട്ട്. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ന്യായമുണ്ടെന്ന നിലപാടുമായി പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകരും പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നുണ്ട്.

ഫ്രാൻസിന് പുറമെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിലും വിദ്യാർഥികൾ സമാനമായ ആവശ്യങ്ങളുമായി പ്രതിഷേധിച്ചു. ഇവിടെ നടന്ന സമരത്തിനിടെ നൂറിലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപകക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം ഇപ്പോൾ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.