Home rss national malayalam പുതിയ വാർത്ത ഫോണില്‍ വാട്‌സാപ്പ് ഡീലീറ്റ് ചെയ്ത ആറുവയസ്സുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം

ഫോണില്‍ വാട്‌സാപ്പ് ഡീലീറ്റ് ചെയ്ത ആറുവയസ്സുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഫോണിലെ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്ത ആറുവയസ്സുള്ള കുഞ്ഞിന് അമ്മയുടെ ക്രൂര മര്‍ദ്ദനം. നെയ്യാറ്റിന്‍കരയില്‍ ഉദിയന്‍കുളങ്ങര സ്വദേശികളായ വിഷ്ണു- ശോഭ ദമ്പതികളുടെ ഇളയ മകള്‍ വിഷ്ണു നന്ദയ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പാറശാല എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ വിശദീകരണം തേടി.

അമ്മതന്നെയാണ് കുട്ടിക്ക് ഫോണ്‍ കൊടുത്തത്. പിന്നീട് നോക്കുമ്പോള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതായി കണ്ടു. തുടര്‍ന്നായിരുന്നു ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനമുണ്ടായത്. തടിക്കഷ്ണം ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് വിവരം. മുഖത്തും കാലിലും പരുക്കേറ്റ കുട്ടിയെ കട്ടിലില്‍നിന്ന് വീണതാണെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights:
A mother was taken into custody in Neyyattinkara for brutally assaulting her six-year-old child with a wooden stick after the child deleted WhatsApp from her phone. The Kerala State Commission for Protection of Child Rights registered a case. The child is undergoing hospital treatment.