Home rss national malayalam പുതിയ വാർത്ത കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

3
0

Source :- SIRAJLIVE NEWS

കൊച്ചി | കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി-മോളി ദമ്പതികളുടെ മകള്‍ ബിന്നിമോള്‍ ആന്റണിയാണു (26) മരിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നഴ്സാണ് ബിന്നി.

ഇരുമ്പനം പുതിയ റോഡ് ജംഗ്ഷനു വടക്ക് മാക്‌സ്ഫണ്‍ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. കാറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍നിന്നു താഴെ വീണ ബിന്നിയുടെ ശരീരത്തിലൂടെ എതിര്‍ദിശയിലെത്തിയ മിനി ടാങ്കര്‍ ലോറി കയറുകയായിരുന്നു. രാത്രി 8.30 ഓടെയായിരുന്നു അപകടം. സംസ്‌കാരം ഇന്നു 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയില്‍.

Content Highlights:
A 26-year-old nurse, Binnimol Antony, died in a road accident near Irumpanam, Kochi. She fell off a motorcycle after colliding with a car and was run over by an oncoming mini tanker lorry. Binnimol worked at the dialysis unit of Ernakulam Medical Trust Hospital.