Source :- SIRAJLIVE NEWS
തിരുവനന്തപുരം| മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. റെസിഡന്‍സ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പിണറായിയെ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പിണറായിക്കൊപ്പമുള്ള ജോണ്‍ ബ്രിട്ടാസ് എം പിയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പ്രായത്തിന്റെ പരിഗണന പോലും നല്‍കാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചായിരുന്നു പോലീസിന്റെ നടപടിയെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
അതേസമയം, പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.
Content Highlights:
Kerala CM VD Satheesan directed the Chief Secretary to check on opposition leader Pinarayi Vijayan following his detention in Delhi. Pinarayi reportedly fell ill after being detained for hours during the CJP protests. MP John Brittas criticized the police for denying him food and timely medication.




