Home rss national malayalam പുതിയ വാർത്ത സമരഭൂമിയില്‍ നിന്നും തിരികെയത്തിയ പിണറായിക്ക് ഊഷ്മള വരവേല്‍പ്പുമായി സിപിഎം പ്രവര്‍ത്തകര്‍

സമരഭൂമിയില്‍ നിന്നും തിരികെയത്തിയ പിണറായിക്ക് ഊഷ്മള വരവേല്‍പ്പുമായി സിപിഎം പ്രവര്‍ത്തകര്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഊഷ്മള വരവേല്‍പ്പുമായി സിപിഎം പ്രവര്‍ത്തകര്‍.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പിണറായി വിജയനെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കണ്ണേ കരളേ പിണറായി എന്ന മുദ്രാവാക്യത്തോടെ ആയിരുന്നു പ്രവര്‍ത്തകര്‍ പിണറായിയെ വരവേറ്റത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ള നേതാക്കളും പിണറായിക്കൊപ്പമുണ്ടായിരുന്നു. പിണറായിയെ ഇന്നലെ രാവിലെ 10.30 ഓടെയാണ് ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂറിന് ശേഷം രാത്രി ഏഴോടെയാണ് പിണറായിയെ വിട്ടയച്ചത്.

Content Highlights: CPM workers gave a warm welcome to opposition leader Pinarayi Vijayan at Thiruvananthapuram airport upon his return from Delhi. He was participating in a protest demanding the resignation of Chief Election Commissioner Gyanesh Kumar. Vijayan was detained by Delhi Police for eight hours before release.