Home rss national malayalam പുതിയ വാർത്ത നെടുമ്പാശ്ശേരി വാഹനാപകടം; മദ്യപിച്ച് വാഹനമോടിക്കുന്നത് തടഞ്ഞില്ല, കാറിലുണ്ടായിരുന്ന സുഹൃത്തും അറസ്റ്റില്‍

നെടുമ്പാശ്ശേരി വാഹനാപകടം; മദ്യപിച്ച് വാഹനമോടിക്കുന്നത് തടഞ്ഞില്ല, കാറിലുണ്ടായിരുന്ന സുഹൃത്തും അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

നെടുമ്പാശ്ശേരി | എറണാകുളം നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റില്‍.

ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഹൈല്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടും തടയാത്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ നിനവും കാറിലുണ്ടായിരുന്നു. സുഹൈലിനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ വി ഐ പി റോഡിലെ മൂഴിയാലില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. അപകടമുണ്ടാക്കിയ മിനി കൂപ്പര്‍ ഓടിച്ചിരുന്ന പ്രതിക്കെതിരെ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Nedumbassery police arrested Ninav, a friend of driver Suhail, in connection with the Mini Cooper accident that claimed three lives. Ninav was in the car and faced charges for not stopping Suhail from drunk driving. The victims died on the spot after being hit from behind on VIP Road.