Home rss national malayalam പുതിയ വാർത്ത വസതിക്ക് പുറത്ത് മമതാ ബാനാര്‍ജിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി; യുവതി കസ്റ്റഡിയില്‍

വസതിക്ക് പുറത്ത് മമതാ ബാനാര്‍ജിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി; യുവതി കസ്റ്റഡിയില്‍

3
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത |  കൊല്‍ക്കത്തയിലെ വസതിക്ക് പുറത്തിറങ്ങിയ മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒരു സ്ത്രീ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ചതായി ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം .സംഭവത്തില്‍ ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോല സെന്‍ പോലീസിന് നല്‍കിയ പരാതിയില്‍, തനിഷ്ഠ സാഹ എന്ന സ്ത്രീയാണ് ആക്രമണത്തിന് മുതിര്‍ന്നതെന്ന് പറയുന്നു. ഇ സ്ത്രീ ഒരു സിവിക് വോളന്റിയര്‍ ആണെന്നും താന്‍ മമത ബാനര്‍ജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടതായും പരാതിയിലുണ്ട്. കാളഘട്ടിലെ വസതിയില്‍ നിന്ന് വൈകുന്നേരം 6 മണിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ പുറത്തിറങ്ങിയപ്പോള്‍, സാഹ അസഭ്യ വര്‍ഷം ചൊരിയുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവത്ര

ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം, പൊതുസുരക്ഷ എന്നീ ചുമതലകളില്‍ സഹായിക്കുന്നതിനായി പശ്ചിമ ബംഗാള്‍ പോലീസും കൊല്‍ക്കത്ത പോലീസും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ജീവനക്കാരാണ് സിവിക് വോളന്റിയര്‍മാര്‍.

തുടര്‍ച്ചയായ മൂന്ന് ടേമുകള്‍ക്ക് ശേഷം കഴിഞ്ഞ മെയ് മാസത്തില്‍ പശ്ചിമ ബംഗാളില്‍ പാര്‍ട്ടി അധികാരം നഷ്ടപ്പെടുകയും സംസ്ഥാനതലത്തിലും ദേശീയതലത്തിലും പിളര്‍പ്പുകള്‍ ഉണ്ടാകുകയും ചെയ്തതുമുതല്‍ ടിഎംസിയുടെ മമത ബാനര്‍ജി വിഭാഗത്തിലെ അംഗങ്ങള്‍ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

Content Highlights: The Trinamool Congress reported an alleged knife attack attempt on former West Bengal Chief Minister Mamata Banerjee outside her Kolkata residence. A female civic volunteer named Tanishtha Saha was detained by police following a complaint by party leader Dola Sen. The incident has raised security concerns amid political shifts in the state.