Home rss national malayalam പുതിയ വാർത്ത പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവം; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം

പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവം; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം

4
0

Source :- SIRAJLIVE NEWS

കൊല്ലം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്-ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട ശ്രീകലക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നും വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ ശ്രീകലയോട് നഴ്സ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.

പരാതിയില്‍ കൊട്ടാരക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ മരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Relatives allege medical negligence caused a newborn’s death at Kottarakkara Taluk Hospital after staff delayed surgery and mistreated the mother. Police registered an unnatural death case while the hospital denies any procedural lapses. The infant’s body was transferred to Parippally Medical College for postmortem.