Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് കൈമാറി. ഷോള്‍ഡര്‍ ഡിസ്റ്റോസിയ എന്ന അവസ്ഥയാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുഞ്ഞിന് ഭാരക്കൂടുതല്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മെയ് 14-നാണ് കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങ് സ്വദേശി അമല കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. പിറ്റേദിവസം കുഞ്ഞിനെ കയ്യില്‍ കിട്ടുമ്പോള്‍ കുഞ്ഞിന്റെ വലതുകൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. പിന്നാലെയാണ് കുഞ്ഞിന്റെ കൈയുടെ എല്ല് പൊട്ടിയത് മനസ്സിലായതെന്നും അമല പറഞ്ഞു. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കൈയിലെ എല്ല് പൊട്ടാനിടയാക്കിയതെന്നാണ് അമലയുടെ ആരോപണം. സംഭവത്തിനുശേഷം ആശുപത്രി അധികൃതര്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ കുഞ്ഞിനെ എന്‍ഐസിയുവിലേക്ക് മാറ്റി പ്ലാസ്റ്ററിട്ടെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

Content Highlights:
The Kozhikode Medical College hospital superintendent stated there was no medical negligence regarding a newborn baby’s fractured arm. The report attributed the injury to shoulder dystocia due to the baby’s high weight. The mother had alleged that hospital staff hid the fracture and put a plaster without informing the family.