Home rss national malayalam പുതിയ വാർത്ത ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി മന്ത്രി...

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി മന്ത്രി എം ലിജു

6
0

Source :- SIRAJLIVE NEWS

ആലപ്പുഴ | നെടുമ്പാശ്ശേരി അപകടക്കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചതിന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി സഹകരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു.

മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights:
Kerala Excise Minister M Liju submitted a formal complaint to the DGP against DYFI Alappuzha District Secretary James Samuel. The minister accused Samuel of making defamatory statements via media regarding intervention in the Nedumbassery accident case and demanded strict action.