Source :- SIRAJLIVE NEWS
കോഴിക്കോട് | അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ചെരിപ്പിന് വില വർധിക്കും. പാദരക്ഷകൾക്ക് അടുത്ത മാസം ഒന്ന് മുതൽ പത്ത് ശതമാനം വില വർധിപ്പിക്കാനാണ് ഫൂട്ട്വെയർ മാനുഫാക്ചേഴ്സ് അസ്സോസിയേഷന്റെ തീരുമാനം. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിലാണ് വില വർധിച്ചിരിക്കുന്നത്.
പാദരക്ഷാ നിർമാണത്തിനാവശ്യമായ പോളിയൂറിത്തീൻ, സിന്തറ്റിക്റെക്സിൻ, പി വി സി, ഇ വി എ, നൂൽ, വിവിധയിനം കെമിക്കലുകൾ, പാക്കിംഗ് മെറ്റീരിയലുകൾ എന്നിവക്ക് വലിയ തോതിലുള്ള ക്ഷാമം നേരിടുകയാണെന്ന് അസ്സോസിയേഷൻ നേതാവ് റസാഖ് വി കെ സി വ്യക്തമാക്കി.
അസംസ്കൃത വസ്തുക്കളിൽ പലതിന്റെയും അടിസ്ഥാന ഘടകം പെട്രോളിയം ഉത്പന്നങ്ങളാണ്. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ നേരത്തേ നൽകിയ നികുതി ഇളവ് എടുത്ത് മാറ്റിയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
Content Highlights: Footwear prices are set to increase by 10 percent from next month due to rising raw material costs. The Footwear Manufacturers Association cited the West Asia conflict and shortage of petroleum-based materials like polyurethane and PVC. The removal of tax exemptions by the central government also triggered the hike.




