Home rss national malayalam പുതിയ വാർത്ത അല്‍ മദീന ‘വിന്റര്‍ ഡ്രൈവ് സീസണ്‍ 15’-ന് തുടക്കം; ആറ് കാറുകള്‍ സമ്മാനം

അല്‍ മദീന ‘വിന്റര്‍ ഡ്രൈവ് സീസണ്‍ 15’-ന് തുടക്കം; ആറ് കാറുകള്‍ സമ്മാനം

3
0

Source :- SIRAJLIVE NEWS

അബൂദബി | അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ജനപ്രിയ വാര്‍ഷിക പ്രമോഷനായ ‘വിന്റര്‍ ഡ്രൈവ് സീസണ്‍ 15’-ന് ഔദ്യോഗിക തുടക്കം. ഒക്ടോബര്‍ 22 മുതല്‍ ജനുവരി 24 വരെ അബൂദബിയിലെ 19 ശാഖകളിലും പ്രമോഷന്‍ നടക്കും.

ആറ് ഡോങ്‌ഫെങ് മേജ് കാറുകളാണ് പ്രധാന സമ്മാനം. ഓരോ 15 ദിവസത്തിലും ഒരു കാര്‍ വീതം നേടാം. ഐഫോണ്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടി വി തുടങ്ങിയവയും ലഭിക്കും. 50 ദിര്‍ഹത്തിന്റെ പര്‍ച്ചേസിലൂടെ നറുക്കെടുപ്പില്‍ പങ്കെടുക്കാം.

നോവോട്ടല്‍ അബൂദബി ഗേറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എ ഐ റോബോട്ടിന്റെ സാന്നിധ്യത്തിലാണ് ലോഗോ ലോഞ്ച് ചെയ്തത്. ഡയറക്ടര്‍മാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയില്‍, പി കെ മുഹമ്മദ് സംബന്ധിച്ചു.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഷവാമേഖില്‍ 75,000 ചതുരശ്ര അടിയില്‍ പുതിയ മാളും 2027 ആദ്യ പാദത്തില്‍ എം ബി സെഡ് സിറ്റി, ഷാബൂത്ത് എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Content Highlights: Al Madina Hypermarket has officially launched its popular Winter Drive Season 15 across Abu Dhabi. The grand promotional campaign features six cars alongside various electronic appliances as prizes for customers. Shoppers can participate in this exciting mega draw by making eligible purchases at any of their branches.