Source :- SIRAJLIVE NEWS
കോഴിക്കോട്| വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടമുണ്ടായത്. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശിനി നന്ദനയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകീട്ടോടെ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം.
കോട്ടയം അങ്കമാലി ശ്രീശങ്കര കോളജ് എംഎ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ നന്ദന. പൂജ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. അപകടത്തെ തുടര്‍ന്ന് പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. പിതാവ്: പി.വി സുജീഷ്. മാതാവ്: മഞ്ജുഷ. സഹോദരി: ആര്യ.
Content Highlights: A 23-year-old PG student tragically died after being struck by a Vande Bharat train in Vadakara. The victim was identified as Nandana from Iringal. Police and railway authorities completed inquest procedures, and the body was moved to the district hospital morgue for postmortem before burial.




