Home rss business malayalam പ്രതിഷേധക്കാരെ ദേശവിരുദ്ധരാക്കരുത്; ബിജെപിക്കെതിരെ കെ. അണ്ണാമലൈ

പ്രതിഷേധക്കാരെ ദേശവിരുദ്ധരാക്കരുത്; ബിജെപിക്കെതിരെ കെ. അണ്ണാമലൈ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിക്കെതിരെ വിമർശനവുമായി കെ. അണ്ണാമലൈ. ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണതയാണ് ബിജെപിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധിച്ച സി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി പോലീസ് സ്വീകരിച്ച കടുത്ത നടപടികളെയും അണ്ണാമലൈ വിമർശിച്ചു.

പ്രതിഷേധത്തിന്റെ രീതിയോട് വിയോജിപ്പുണ്ടെങ്കിലും സമരം ചെയ്യാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂൺ അഞ്ചിന് ബിജെപി വിട്ട കാര്യം ഓർമിപ്പിച്ച അണ്ണാമലൈ, പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണടച്ച് പിന്തുണയ്ക്കുന്നയാളല്ലെന്നും വ്യക്തമാക്കി. ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിയെയും അദ്ദേഹം വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് അഞ്ച് ചോദ്യങ്ങളും ഉന്നയിച്ചു.

അണ്ണാമലൈക്കെതിരെ ബിജെപി

അണ്ണാമലൈയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടി വിട്ടതിനുശേഷം അണ്ണാമലൈ മുൻ നിലപാടുകളിൽനിന്ന് മലക്കം മറിയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി ആരോപിച്ചു.

മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈക്ക് ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത നന്നായി അറിയാമെന്നും പോലീസ് നടപടിയെ ചോദ്യം ചെയ്യുന്നത് സ്വന്തം മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും നാരായൺ തിരുപ്പതി പ്രതികരിച്ചു.