Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന വഖഫ് മന്ത്രി എന്‍ ഷംസുദ്ധീന്റെ വാദം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. പുനഃസംഘടന സര്‍ക്കാര്‍ സ്വയമെടുത്ത തീരുമാനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെയുണ്ടായിരുന്ന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഡിവിഷന് ബെഞ്ച് സര്‍ക്കാറിന് അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് പുനഃസംഘടന ഡിവിഷന് ബെഞ്ച് മുമ്പാകെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നുവെന്നും ഡിവിഷന് ബെഞ്ച് വാദത്തിനിടെ പരാമര്‍ശിച്ചു. ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഹരജിയില്‍ ബോര്‍ഡ് നിയമപ്രകാരം സാധുവാണോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തത്. ബോര്‍ഡ് സാധുവാണെങ്കില്‍ പൊതുതാത്പര്യ ഹരജികള്‍ തള്ളപ്പെടും.
അല്ലെങ്കില്‍ പൊതുതാത്പര്യ ഹരജികള്‍ അനുവദിക്കേണ്ടി വരും. എന്നാല്‍ ഇത് രണ്ടും സംഭവിച്ചില്ല. ഇതിനിടയില്‍ സര്‍ക്കാര്‍ സ്വന്തമായി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചെന്നും കോടതി പറഞ്ഞു. വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് കെ എസ് ഹംസ നല്കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.
Content Highlights: The Kerala High Court rejected Minister N Shamsudheen’s claim that the Waqf Board was reconstituted on court directions. A division bench clarified that the government made the decision on its own without court orders. The court made these remarks while hearing a petition by former Waqf Board chairman KS Hamsa.



