Home rss national malayalam പുതിയ വാർത്ത നെയ്റോബിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു: നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

നെയ്റോബിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു: നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

4
0

Source :- SIRAJLIVE NEWS

നെയ്റോബി | കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിയില്‍ നിര്‍മ്മാണത്തിലായിരുന്ന 18 നിലകളുള്ള കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി കെനിയയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയറിംഗ് ടെക്‌നോളജി പ്രസിഡന്റ് ബിബിയേ മഹ്മൂദ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണെന്ന് ഉറപ്പാക്കേണ്ടത് കരാറുകാരുടെയും എന്‍ജിനീയര്‍മാരുടെയും ഉത്തരവാദിത്തമാണന്നും അത് പലയിടത്തും പാലിക്കപ്പെടാത്തതിനാലാണ് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്നും മഹ്മൂദ് പറഞ്ഞു.

സംഭവം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെത്തിഴപ്പോഴേക്കും കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീണിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. തകര്‍ന്നുവീണ കെട്ടിടത്തിന് ഒക്യുപേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നന്ന് നെയ്റോബി ഗവര്‍ണര്‍ ജോണ്‍സണ്‍ സകാജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കെനിയയിലെ നാഷണല്‍ ബില്‍ഡിംഗ് ഇന്‍സ്പെക്ടറേറ്റ് നടത്തിയ പരിശോധനയില്‍ രാജ്യത്തെ കെട്ടിട നിര്‍മ്മാണങ്ങളില്‍ 87 ശതമാനവും ആവശ്യമായ അനുമതികള്‍ ലഭിച്ചിട്ടില്ലന്ന് കണ്ടെത്തിയിരുന്നു. നെയ്റോബിയില്‍ 2009നും 2019നും ഇടയില്‍ 86 കെട്ടിടങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് 200 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കെനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് പുറത്തുവിട്ടിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം കെട്ടിടങ്ങളുടെ എണ്ണം 2022ല്‍ 20,025 ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 25,090 ആയി ഉയര്‍ന്നു.

Content Highlights: An 18-storey building under construction collapsed in Nairobi, Kenya, trapping several people under debris. Authorities reported that one woman was rescued as emergency teams arrived. Officials noted that the building lacked proper occupation certificates and safety compliance.