Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പശുക്കളുടെ സംരക്ഷണം തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. പാലുൽപ്പാദനം നടത്താത്ത ഏഴ് ലക്ഷം പശുക്കൾ ഉൾപ്പെടെ ഒമ്പത് ലക്ഷത്തോളം പശുക്കളെ സംരക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനന്ത് അംബാനിയുടെ ഈ പരാമർശങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
പശുക്കളുടെ സംരക്ഷണത്തിനായി എട്ട് സംസ്ഥാനങ്ങളിലായി 100 ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതിലൂടെ ഇതിനകം 50,000ത്തോളം പശുക്കളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമപരമായി അനുവദനീയമായ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽനിന്ന് തന്റെ സംഘം പശുക്കളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നുണ്ടെന്നും അനന്ത് അംബാനി പറഞ്ഞു. ഓഫിസിലേക്ക് പോകുന്നതിന് മുമ്പ് വീട്ടിലെ ആറ് പശുക്കളെ പരിചരിക്കുന്നത് തന്റെ ദിനചര്യയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണ് പശുസംരക്ഷണത്തിന് തനിക്ക് പ്രചോദനമായതെന്നും അനന്ത് അംബാനി വ്യക്തമാക്കി.

