Home rss business malayalam ‘ഞങ്ങൾ ആറുപേരും വ്യത്യസ്ത ആശയങ്ങളുള്ളവർ’; കുടുംബത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് അഹാന കൃഷ്ണ

‘ഞങ്ങൾ ആറുപേരും വ്യത്യസ്ത ആശയങ്ങളുള്ളവർ’; കുടുംബത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് അഹാന കൃഷ്ണ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഫോർട്ട് കൊച്ചിക്കെതിരായ വിദ്വേഷ വീഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയുടെ കമന്റിന് പിന്നാലെ കുടുംബത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. കുടുംബത്തിലെ ആറുപേരും വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ളവരാണെന്നും ഒരാളുടെ അഭിപ്രായം എങ്ങനെയാണ് കുടുംബത്തിന്റെ മുഴുവൻ പ്രത്യയശാസ്ത്രമായി മാറുന്നതെന്നും അഹാന ചോദിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

താൻ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ തന്നോട് നേരിട്ട് ചോദിക്കണമെന്നും അഹാന വ്യക്തമാക്കി. മാതാപിതാക്കളോ സഹോദരിമാരോ പറയുന്ന കാര്യങ്ങൾക്ക് അവരവർ തന്നെയാണ് ഉത്തരവാദികളെന്നും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നതുകൊണ്ട് എല്ലാവർക്കും ഒരേ ചിന്താഗതിയായിരിക്കണമെന്നില്ലെന്നും അവർ പറഞ്ഞു.

ഒരാൾ പറയുന്ന കാര്യങ്ങൾക്ക് കുടുംബത്തിലെ എല്ലാവരെയും ഉത്തരവാദികളാക്കുന്നത് ശരിയല്ലെന്നും അഹാന ചൂണ്ടിക്കാട്ടി. അതേസമയം, എന്ത് സാഹചര്യമായാലും കുടുംബമെന്ന നിലയിൽ പരസ്പരം പിന്തുണയ്ക്കുമെന്നും താരം കൂട്ടിച്ചേർത്തു.

വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് തന്റെ വിവാഹത്തെ വലിച്ചിഴക്കുന്നതിലും അഹാന അതൃപ്തി പ്രകടിപ്പിച്ചു. പുരോഗമനവാദത്തെയും യുക്തിചിന്തയെയും കുറിച്ച് സംസാരിക്കുന്നവർ ചർച്ചയുമായി ബന്ധമില്ലാത്ത വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടുവരുന്നത് പലതും സൂചിപ്പിക്കുന്നുണ്ടെന്നും അവർ വിമർശിച്ചു.

വിമർശനം ഉന്നയിക്കുന്നതും ബന്ധമില്ലാത്ത വിഷയങ്ങളിലേക്ക് ഒരാളെ വലിച്ചിഴക്കുന്നതും രണ്ടാണെന്നും അഹാന പറഞ്ഞു. ചർച്ചകൾ ബന്ധപ്പെട്ട വ്യക്തിയെയും വിഷയത്തെയും കേന്ദ്രീകരിച്ചായിരിക്കണമെന്നും താരം വ്യക്തമാക്കി.