Home rss national malayalam പുതിയ വാർത്ത പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

4
0

Source :- SIRAJLIVE NEWS

ഇസ്ലാമാബാദ് | പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ താലിബാന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പാകിസ്ഥാന്‍ സര്‍ക്കാര്‍. ആക്രമണത്തില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബറിലെ കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥന്‍ എക്‌സില്‍ അറിയിച്ചു. ഏറ്റുമുട്ടലിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

സൗത്ത് വസീറിസ്ഥാനിലെ സാധാരണക്കാരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ അഫ്ഗാന്‍ താലിബാന്‍ പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തെ ഖൈബര്‍ പഖ്തൂണ്‍ഖ്വ ഗവര്‍ണര്‍ ഫൈസല്‍ കരീം അപലപിക്കുകയും പാകിസ്ഥാന്‍ സൈന്യത്തിന്റെ തിരിച്ചടിയെ പ്രശംസിക്കുകയും ചെയ്തു.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഏറ്റുമുട്ടലുകള്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയാണ്. പാകിസ്ഥാന്‍ താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും പാകിസ്ഥാന്‍ സുരക്ഷാ സേനയെ പതിവായി ലക്ഷ്യമിടുന്നതാണ് കാരണം. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെ ഇത്തരം ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചു.

Content Highlights: Afghan Taliban launched an unprovoked attack along the Pakistan border in Khyber and South Waziristan, killing one person and injuring five. Local shops and houses sustained damage during the heavy shelling. Pakistan military retaliated as border tensions between both nations continue to escalate.