Source :- SIRAJLIVE NEWS
തിരുവനന്തപുരം | പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ഒളിവിലായിരുന്ന അഡീഷനല്‍ സെക്രട്ടറി ആര് ഹരി അറസ്റ്റില്‍. സംഭവത്തില്‍ ആദ്യ അറസ്റ്റ് നടന്നതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. കോയമ്പത്തൂരിലെ ഇഷാ യോഗ കേന്ദ്രത്തില്‍ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടില്‍ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ക്രമക്കേട് നടന്ന ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്ണ്ണയച്ചുമത ഹരിക്കായിരുന്നു. ഹരിക്കൊപ്പം മൂല്യനിര്‍ണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി സതീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചെയര്മാന് എം ആര് ബൈജുവിന്റെ വലംകൈയായി അറിയപ്പെടുന്ന ഹരിയെ പ്രതി ചേര്‍ത്തതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കൂടിയാലോചന ഇല്ലാതെ ചെയര്‍മാനും ഹരിയും ചേര്‍ന്നാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. കേസില്‍ പി എസ് സി സെക്രട്ടറി സാജു ജോര്‍ജ്ജിനെ നാളെ ചോദ്യം ചെയ്യും. നാളെ രണ്ടുമണിക്ക് ഹാജരാകാനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരീക്ഷ കണ്ട്രോളര് ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ പത്ത് പി എസ് സി അംഗങ്ങളോടും ഹാജരാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതുതായി മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തസാഹചര്യത്തില്‍ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. പ്രത്യേക സംഘത്തില്‍ രണ്ട് എസ് പിമാരെയും ഒരു ഡിവൈ എസ് പിയെയും ഉള്‍പ്പെടുത്തി. പുതിയ കേസുകള്‍ അന്വേഷിക്കാന്‍ രണ്ട് എസ് പിമാര്‍ക്കും ഡിവൈ എസ് പിക്കും കൈമാറി.
Content Highlights:Crime Branch has arrested absconding Additional Secretary R Hari in connection with the Kerala PSC exam scam. Officials will interrogate PSC Secretary Saju George and Exam Controller Bini K Abraham following key statements. The Special Investigation Team has been expanded with two SPs and a DySP after registering three new cases.




