Home rss national malayalam പുതിയ വാർത്ത യു എസ് – ഇറാന്‍ സമാധാന ചര്‍ച്ച; ഖത്വര്‍ മധ്യസ്ഥസംഘം തെഹ്റാനില്‍

യു എസ് – ഇറാന്‍ സമാധാന ചര്‍ച്ച; ഖത്വര്‍ മധ്യസ്ഥസംഘം തെഹ്റാനില്‍

4
0

Source :- SIRAJLIVE NEWS

ദോഹ |  അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഖത്വറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം തെഹ്റാനിലെത്തി .എട്ടു മാസം മുന്‍പ് ആരംഭിച്ച മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ വീണ്ടുമൊരു സൈനിക നീക്കമുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നതിനിടയിലാണ് ഈ അടിയന്തര സന്ദര്‍ശനം.

ഖത്വര്‍ പ്രധാനമന്ത്രിയുടെ മുതിര്‍ന്ന ഉപദേശകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും മേഖലയിലെ പുതിയ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്തു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇറാന്റെ സുരക്ഷാ മേധാവി ജനറല്‍ മൊഹ്സെന്‍ റെസായ്ക്ക് അയച്ച കത്ത് കഴിഞ്ഞ ഞായറാഴ്ച ഖത്വര്‍ മധ്യസ്ഥര്‍ വഴി കൈമാറിയിരുന്നു. ഒരു സമ്പൂര്‍ണ്ണ സമാധാന കരാറിനേക്കാള്‍, ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുള്ള ഒരു താല്‍ക്കാലിക ചട്ടക്കൂട് രൂപീകരിക്കുന്നതിലാണ് കത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ വാള്‍ സ്ട്രീറ്റ് ജേണലും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

2026 ഏപ്രിലില്‍ ഉണ്ടായ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഖത്വറും പാകിസ്താനുമാണ് സജീവമായി രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ചയും ഖത്വര്‍ സംഘം ടെഹ്റാനില്‍ എത്തിയിരുന്നു. കൂടാതെ, കഴിഞ്ഞ ചൊവ്വാഴ്ച മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു

Content Highlights: A high-level Qatari delegation arrived in Tehran to mediate peace talks between the US and Iran. The visit follows a letter from US Vice President JD Vance delivered to Iranian officials. Both nations aim to establish a framework for negotiations to prevent further regional escalation.