Home rss business malayalam ആണവായുധ നിർമാണം വേഗത്തിലാക്കുമെന്ന് ഉത്തരകൊറിയ; അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കും മുന്നറിയിപ്പ്

ആണവായുധ നിർമാണം വേഗത്തിലാക്കുമെന്ന് ഉത്തരകൊറിയ; അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കും മുന്നറിയിപ്പ്

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തിയ ‘അയൺ മേസ്’ സൈനികാഭ്യാസത്തിന് പിന്നാലെ ആണവായുധ നിർമാണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവ പ്രതിരോധ നയത്തിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും ശത്രുരാജ്യങ്ങളുടെ സൈനിക നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും പ്യോങ്‌യാങ് മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ നടന്ന സൈനികാഭ്യാസം ഉത്തരകൊറിയയെ ലക്ഷ്യമിട്ടുള്ള ആണവയുദ്ധ പരിശീലനമാണെന്നാണ് പ്യോങ്‌യാങ്ങിന്റെ ആരോപണം. അമേരിക്കയുടെ ആണവശേഷിയും ദക്ഷിണകൊറിയയുടെ പരമ്പരാഗത സൈനിക ശക്തിയും സംയോജിപ്പിച്ചുള്ള നീക്കം അപകടകരമാണെന്ന് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ നേതാവ് കിം ജോങ് സിക് കുറ്റപ്പെടുത്തി. ഉത്തരകൊറിയയ്ക്കെതിരായ ആണവാക്രമണത്തിനുള്ള തയ്യാറെടുപ്പാണ് അഭ്യാസമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഉത്തരകൊറിയയുടെ ആണവ ഭീഷണികളെ പ്രതിരോധിക്കാനും സംയുക്ത സുരക്ഷ ശക്തിപ്പെടുത്താനുമാണ് സൈനികാഭ്യാസമെന്നാണ് അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും വിശദീകരണം. 2024 മുതൽ ന്യൂക്ലിയർ കൺസൾട്ടേറ്റീവ് ഗ്രൂപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് അഭ്യാസം നടത്തിവരുന്നത്.

ആണവ പ്രതിരോധ ശേഷി വർധിപ്പിക്കുകയല്ലാതെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. പുതിയ പ്രഖ്യാപനം കൊറിയൻ ഉപദ്വീപിലെ സംഘർഷം വീണ്ടും രൂക്ഷമാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇരുപക്ഷവും സൈനികശേഷി വർധിപ്പിക്കുന്നതിനിടെ നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതകൾ ദുർബലമാകുന്നതും ആഗോളതലത്തിൽ ആശങ്ക സൃഷ്ടിക്കുന്നു.