Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശ സഹായത്തോടെയാണ് മോദി അധികാരത്തിലെത്തിയതെന്നും വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി പദത്തിൽ തുടരുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്സിലൂടെയായിരുന്നു രാഹുലിന്റെ വെല്ലുവിളി. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ വിദേശികളുടെ നിയന്ത്രണത്തിലാണെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, ഏത് വേദിയിലും ഏത് സമയത്തും തുറന്ന സംവാദത്തിന് തയ്യാറാണെന്നും വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രി ഈ വെല്ലുവിളി സ്വീകരിക്കില്ലെന്നും രാഹുൽ കുറിച്ചു. പ്രതിപക്ഷം വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മോദിയുടെ ഗുജറാത്തിലെ പ്രസംഗത്തിന് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം.

