Home rss national malayalam പുതിയ വാർത്ത പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; സീറാം സാംബശിവറാവു

പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; സീറാം സാംബശിവറാവു

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എക്‌സൈസ് മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും സീറാം സാംബശിവറാവു പറഞ്ഞു. മന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും സാംബശിവറാവു കൂട്ടിച്ചേര്‍ത്തു.

ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന ആളാണ് താനെന്ന് സീറാം സാംബശിവറാവു വ്യക്തകമാക്കി. സദ്ഭരണമാണ് തന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണ വിധേയനാകാം. മന്ത്രിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വേഗം കാണിച്ചിട്ടില്ലെന്നും സീറാം  പ്രതികരിച്ചു.

Content Highlights: Excise Commissioner Sriram Sambasiva Rao clarified that no illegal actions occurred regarding the issuance of new bar licenses. He stated that the Excise Minister has not sought a written explanation, but a detailed report will be submitted soon. He rejected media reports regarding disputes with the minister.