Source :- SIRAJLIVE NEWS
സോള്‍ | പുതുതായി രൂപകല്‍പ്പന ചെയ്ത വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം പരീക്ഷിക്കുകയും ക്രൂയിസ് മിസൈല്‍ ആക്രമണ അഭ്യാസം നടത്തുകയും ചെയ്ത് ഉത്തര കൊറിയ. ആയുധ ശേഷി പ്രകടമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍, ആക്രമണ ഡ്രോണുകള്‍, ടോര്‍പ്പിഡോ സംവിധാനങ്ങള്‍, ഹൈപ്പര്‍സോണിക് മിസൈല്‍ തുടങ്ങി ആഴ്ചകളായി തുടര്‍ച്ചയായി ഉത്തര കൊറിയ വിവിധ ആയുധങ്ങള്‍ പരീക്ഷിച്ചുവരികയാണ്. ഉത്തര കൊറിയ സോന്‍ഡോക്ക് മേഖലയില്‍ നിന്ന് ജപ്പാന് കടലിലേക്ക് നിരവധി മിസൈലുകള്‍ വിക്ഷേപിച്ചതായി സൈന്യം അറിയിച്ചു. പുതുതായി രൂപകല്‍പ്പന ചെയ്ത ആയുധങ്ങളുടെ സാങ്കേതിക കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് മാധ്യമങ്ങള്‍ അറിയിച്ചു.
പുതിയ സാമഗ്രികളുടെയും മിസൈലിലെ ഇന്റലിജന്റ് മള്‍ട്ടിപ്പിള്‍ ഗൈഡഡ് മോഡിന്റെയും സാങ്കേതിക സവിശേഷതകളും വിശ്വാസ്യതയും ഈ പരീക്ഷണം തെളിയിച്ചു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷ്യസ്ഥാനങ്ങളെ കണ്ടെത്താനും പിന്തുടരാനുമുള്ള മിസൈല്‍ സംവിധാനത്തിന്റെ ശേഷിയും വിവരങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്യുന്ന ഉപകരണത്തിന്റെ വിശ്വാസ്യതയും പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടതായും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: North Korea tested a newly designed air defense missile system and conducted cruise missile drills into the Sea of Japan. The tests were performed from the Sondok area to confirm technological reliability and guidance capabilities. This comes amid weeks of tests involving drones and hypersonic missiles.




