Home rss national malayalam പുതിയ വാർത്ത സയ്യിദ് അലി ബാഫഖി തങ്ങളുടെ സഹോദരി നിര്യാതയായി

സയ്യിദ് അലി ബാഫഖി തങ്ങളുടെ സഹോദരി നിര്യാതയായി

5
0

Source :- SIRAJLIVE NEWS

കൊയിലാണ്ടി | കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ സഹോദരി മുബാറക് റോഡ് വലിയകത്ത് ബംഗ്ലാവ് ശരീഫ നഫീസ ബീവി (70) മകളുടെ വസതിയായ ‘റിഹാബി’ല്‍ നിര്യാതയായി.

ഭര്‍ത്താവ്: സയ്യിദ് അബ്ദുല്ല ബാഫഖി (താനൂര്‍). മക്കള്‍: സയ്യിദ് ഇസ്ഹാഖ് ബാഫഖി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി (അബൂദബി), സയ്യിദ് ഉമര്‍ ബാഫഖി (ഷാര്‍ജ), ശരീഫ ഖദീജ, ശരീഫ ആഇശ. മരുമക്കള്‍: സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഹുസൈന്‍ ജിഫ്്‌രി (കുവൈത്ത്), ശരീഫ സഫിയ, ശരീഫ ഫൈറൂസ്, ആഇശ വഫ. മറ്റു സഹോദരങ്ങള്‍: സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി, സയ്യിദ് ത്വാഹാ ബാഫഖി, ശരീഫ ഫാത്വിമ. മയ്യിത്ത് നമസ്‌കാരം തിങ്കള്‍ രാവിലെ പത്തിന് കൊയിലാണ്ടി വലിയകത്ത് ജുമുഅ മസ്ജിദില്‍.

Content Highlights: Sharifa Nafeesa Beevi, sister of late Samastha Vice President Sayyid Ali Bafaqih Thangal, passed away in Koyilandy. She was 70. The funeral prayer will take place on Monday at 10 AM at Koyilandy Valiyakath Juma Masjid.