Home rss business malayalam ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്; എസ്.പിയുമായുള്ള സീറ്റ് ചർച്ചകൾക്ക് തുടക്കം

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്; എസ്.പിയുമായുള്ള സീറ്റ് ചർച്ചകൾക്ക് തുടക്കം

11
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് (നവംബർ 17) തുടക്കമാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഡിസംബർ ആദ്യവാരം തന്നെ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഉത്തർപ്രദേശിന്റെ ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, പി.സി.സി അധ്യക്ഷ ആരാധന മിശ്ര, വർക്കിംഗ് പ്രസിഡന്റ് ഇമ്രാൻ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഉത്തർപ്രദേശിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യ സഖ്യത്തിലൂടെ സംസ്ഥാനത്ത് ശക്തമായ ബദൽ അവതരിപ്പിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ സഖ്യകക്ഷികളുമായി ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.

403 അംഗ നിയമസഭയിൽ 181 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് സമാജ്‌വാദി പാർട്ടിയോട് താൽപര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും മുൻ തിരഞ്ഞെടുപ്പ് ഫലങ്ങളും പരിഗണിച്ചായിരിക്കണം സീറ്റ് വിഭജനമെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിലപാട്. സഖ്യത്തിൽ വിള്ളലുകളുണ്ടാകില്ലെന്നും പരസ്പര ബഹുമാനത്തോടെ ഇരുപാർട്ടികളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.