Home rss national malayalam പുതിയ വാർത്ത മുക്കത്തെ എസ് എം എ ബാധിതരായ കുട്ടികളുടെ ജീന്‍ തെറാപ്പിക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്

മുക്കത്തെ എസ് എം എ ബാധിതരായ കുട്ടികളുടെ ജീന്‍ തെറാപ്പിക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്

5
0

Source :- SIRAJLIVE NEWS

മുക്കം | കോഴിക്കോട് മുക്കത്തെ എസ് എം എ ബാധിതരായ കുട്ടികളുടെ ജീന്‍ തെറാപ്പിക്ക് ആവശ്യമായ 50 കോടി സമാഹരണത്തില്‍ പങ്കു വഹിക്കാന്‍ തയ്യാറായി ലുലു ഗ്രൂപ്പ്. നാളെ മുക്കത്തെ കുട്ടികളുടെ വീട്ടില്‍ എത്തിയാണ് സഹായ ധനം കൈമാറുക.

ഭാരിച്ച പണം സമാഹരിക്കുന്നതിനായുള്ള ജനകീയ ഫണ്ട് സമാഹരണം ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മുക്കത്തിനടുത്ത് കല്ലുരുട്ടി സ്വദേശികളായ അരുണ്‍-ഷാല്‍മി ദമ്പതികളുടെ ട്രിപ്പ്‌ലറ്റ് കുഞ്ഞുങ്ങളായ ഡേവിഡ് മാഗ്നസ്, ഈഥന്‍ മോസസ്, ഒലിവര്‍ ജോനാ എന്നിവരുടെ ജീന്‍ തെറാപ്പിക്കും തുടര്‍ചികിത്സയ്ക്കുമായി 50 കോടി രൂപ സമാഹരിക്കാന്‍ ഏറെ പാടുപെട്ടിട്ടും സാധ്യമായിരുന്നില്ല.

കുരുന്നുകളുടെ ചികിത്സാസഹായത്തിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോര്‍ത്ത് വിപുലമായ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. വിവിധ ചാലഞ്ചുകള്‍, ഗാനവിരുന്നുകള്‍, സൗഹൃദ-സെലിബ്രിറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍, വീടുകള്‍ കയറിയുള്ള ശേഖരണം, തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണം എന്നിവയിലൂടെയും ജനകീയ ഫണ്ട് സമാഹരണം പുരോഗമിക്കുന്നുണ്ട്.

ഒറ്റപ്രസവത്തിലെ മൂന്ന് ആണ്‍കുട്ടികള്‍ക്കാണ് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ് എം എ) രോഗം ബാധിച്ചത്. മൂവരുടെയും ചികില്‍സയ്ക്കും ജീന്‍ തെറാപ്പിക്കും 50 കോടി രൂപ വേണമെന്നാണ് വിദഗ്ധ അഭിപ്രായം. കുഞ്ഞുങ്ങള്‍ക്ക് ഒരുവയസും എട്ട് മാസവുമാണ് പ്രായം. പേശീബലം ക്ഷയിച്ചതിനാല്‍ ഇരിക്കാനും നടക്കാനും എഴുന്നേല്‍ക്കാനും ശ്വാസമെടുക്കാനും ആഹാരം കഴിക്കാനുമെല്ലാം കുഞ്ഞുങ്ങള്‍ പ്രയാസപ്പെടുകയാണ്.