Home rss national malayalam പുതിയ വാർത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഒരുവര്‍ഷം മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍ വെളിപ്പെടുത്തി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമക്കേസില്‍ പ്രാവച്ചമ്പലം പള്ളിച്ചല്‍ വീട്ടില്‍ റിയാസ് ഖാന്‍ (31) ആണ് അറസ്റ്റിലായത്.

ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും സംഭവത്തിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ഥിനി കൗണ്‍സിലിങ്ങിനിടെ അധ്യാപകരോട് വിവരം പറയുകയായിരുന്നുവെന്നും വെള്ളറട പോലീസ് പറഞ്ഞു.

അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം വെള്ളറട എസ് ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രാവച്ചമ്പലത്തുനിന്ന് പ്രതിയെ പിടികൂടിയത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അനില്‍ കുമാര്‍, ഷിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights:
Vellarada police arrested 31-year-old Riyas Khan for sexually assaulting a minor schoolgirl in Thiruvananthapuram. The incident came to light after the girl disclosed the assault during a school counseling session. Authorities alerted the police leading to his arrest and remand by the court.