Source :- SIRAJLIVE NEWS
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 155 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,235 രൂപയായി(Today’s Gold Rate). പവന് വിലയില്‍ 1,240 രൂപയുടെ കുറവുണ്ടായി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,05,880 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഒരു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
സ്പോട്ട് ഗോള്‍ഡ് നിരക്ക് 1.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,094.90 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. ഡിസംബറിലേക്കുള്ള ഡെലിവറി നിരക്ക് 0.9 ശതമാനം ഇടിഞ്ഞ് 4,111.40 ഡോളറായി.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ബാരലിന് 110 ഡോളര്‍ കടന്നിരിക്കുകയാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് ആദ്യമായി ഒരു ലക്ഷം കടന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന ഈ ഘട്ടത്തിൽ, വിപണിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. gold price today വിശകലനം ചെയ്യുമ്പോൾ, പെട്ടെന്നുള്ള വിലക്കുറവിൽ ആകൃഷ്ടരായി അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക പ്രതിസന്ധികളില്‍ loan against gold പരിഗണിക്കുന്നത് തികഞ്ഞ ജാഗ്രതയോടെയും അവസാനത്തെ പോംവഴിയായി മാത്രം കാണേണ്ടതുമാണ്. gold loan apply ചെയ്യുന്നതിന് മുൻപ് വിപണിയിലെ തിരിച്ചടികളും തിരിച്ചടവ് ശേഷിയും കൃത്യമായി കണക്കുകൂട്ടുകയെന്നത് അത്യന്താപേക്ഷിതമാണ്. gold rate നിരക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദഗ്ധ അഭിപ്രായങ്ങൾ തേടുന്നത് ഉചിതമായിരിക്കും.
Content Highlights: Gold prices in Kerala dropped sharply today, with a decrease of 155 rupees per gram and 1,240 rupees per pavan. International markets also experienced losses as spot gold and futures declined. Rising global crude oil prices are cited as a primary factor influencing the current downward trend.




