Home rss national malayalam പുതിയ വാർത്ത TODAY’S GOLD RATE| ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

TODAY’S GOLD RATE| ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

2
0

Source :- SIRAJLIVE NEWS

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 1,09,120 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,640 രൂപയുമായി(Today’s Gold Rate). 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 89,640 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില.

ഇന്നലെ രണ്ട് തവണയായി 2640 രൂപ സ്വര്‍ണത്തിന് കുറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്വര്‍ണ വില.

ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്ന് നാല് ഡോളറിലേറെ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4131 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി ഒന്നര ശതമാനത്തോളം ഇടിഞ്ഞ് 60.45 ഡോളറിലുമെത്തി. ഇറാന്‍-യുഎസ് സംഘര്‍ഷം ശക്തമായതോടെ അസംസ്‌കൃത എണ്ണവില കുതിക്കുകയും സ്വര്‍ണം, വെള്ളി വില വീഴുകയുമായിരുന്നു.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറയുന്ന ട്രെൻഡ് ആണ് കാണിക്കുന്നത്. എങ്കിലും വിപണിയിലെ മാറ്റങ്ങൾ എപ്പോഴും അനിശ്ചിതത്വത്തിലാണ്. gold price today അഥവാ today gold rate സംബന്ധിച്ച് കൃത്യമായ gold price analysis നടത്താതെ ധൃതിപിടിച്ച് സാമ്പത്തിക തീരുമാനങ്ങൾ എടുക്കരുത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ഒരു അവസാന മാർഗ്ഗമായി മാത്രം gold loan അഥവാ loan against gold തിരഞ്ഞെടുക്കുക. നിലവിലെ gold rate പരിശോധിച്ച്, തിരിച്ചടവ് ശേഷിയും ഉയർന്ന പലിശനിരക്കും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം സ്വർണ്ണപ്പണയത്തിന് അപേക്ഷിക്കുക (gold loan apply).

Content Highlights:
Gold prices in Kerala continued to drop today, falling by Rs 200 per sovereign to Rs 1,09,120. Per gram price dropped to Rs 13,640, marking the lowest rate of the month. The dip follows global market changes and crude oil price hikes amid US-Iran tensions.