Home rss national malayalam പുതിയ വാർത്ത അദാനി മാന നഷ്ടക്കേസ്: മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം

അദാനി മാന നഷ്ടക്കേസ്: മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം

6
0

Source :- SIRAJLIVE NEWS

അഹമ്മദാബാദ് | അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. ഗുജറാത്ത് ഗാന്ധി നഗര്‍ സെഷന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.  അദാനി ഗ്രൂപ്പിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു എന്ന പരാതിയില്‍ മാന്‍സയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 10ന് രവി നായരെ ഒരു വര്‍ഷത്തെ തടശിക്ഷക്ക് വിധിച്ചിരുന്നു.

ഈ വിധിക്കെതിരെ അദ്ദേഹം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി അദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് മാര്‍ച്ചില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിയില്‍ വ്യക്തിപരമായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

തുടര്‍ന്ന് സെപ്തംബറില്‍ അദ്ദേഹം കോടതിയില്‍ ഹാജരായി വാറണ്ട് റദ്ദാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളുകയും അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. വാറണ്ടിനെതിരെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

ഇതിനുപുറമേ സെഷന്‍സ് കോടതിയില്‍ പ്രത്യേകമായി നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് വ്യാഴാഴ്ച അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്.

Content Highlights:
The Gujarat Gandhinagar Sessions Court granted bail to journalist Ravi Nair in a criminal defamation case filed by Adani Enterprises. He was earlier taken into judicial custody after a non-bailable warrant was issued. The court accepted his fresh bail application on Thursday.