Home rss national malayalam പുതിയ വാർത്ത അനധികൃത നിയമന വാഗ്ദാനം; 200 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യു എ ഇ

അനധികൃത നിയമന വാഗ്ദാനം; 200 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യു എ ഇ

4
0

Source :- SIRAJLIVE NEWS

അബൂദബി | അനധികൃത നിയമന വാഗ്ദാനം നല്‍കിയ 200 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യു എ ഇ. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന വാഗ്ദാനം നല്‍കി അനധികൃതമായി പ്രവര്‍ത്തിച്ച അക്കൗണ്ടുകളാണ് സസ്പെന്‍ഡ് ചെയ്തതെന്ന് മാനവ വിഭവശേഷി-സ്വദേശി മന്ത്രാലയം അറിയിച്ചു.

സോഷ്യല്‍ മീഡിയ വഴി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാഗ്ദാനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെയാണ് ഈ അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയത്. ആവശ്യമായ ലൈസന്‍സുകളോ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായുള്ള ബന്ധമോ ഇല്ലാതെ ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ഗാര്‍ഹിക തൊഴിലാളി സേവന മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഇലക്ട്രോണിക് നിരീക്ഷണം, ട്രാക്കിങ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിയ്ക്കൊപ്പം നേരിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളെ ആശ്രയിക്കുന്നത് തൊഴിലുടമകള്‍ക്ക് നിയമാനുസൃതമായ കരാറുകളും അംഗീകൃത നിരക്കുകളും പാക്കേജുകളും ഉറപ്പാക്കുന്നുവെന്നും കൂടാതെ മന്ത്രാലയത്തിന് പരാതികള്‍ നല്‍കാനോ അഭിപ്രായങ്ങള്‍ അറിയിക്കാനോ ഉള്ള അവസരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights:
UAE authorities suspended nearly 200 social media accounts offering illegal domestic worker recruitment services. The action was executed by the Ministry of Human Resources and Emiratisation alongside TDRA. Officials urged employers to rely strictly on licensed recruitment centers for legal protection.